English

ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിൻറെ നേട്ടങ്ങളും യോഗ്യതാപത്രങ്ങളും

2000 ൽ കമ്പനി ഗുണനിലവാരമേന്മയ്ക്കുള്ള അന്താരാഷ്ട്ര സാക്ഷ്യപത്രമായ ഐ എസ് ഓ 9002 സർട്ടിഫിക്കേഷൻ നേടി. 2003 ൽ ഐ എസ് ഓ 9001:2008 സർട്ടിഫിക്കേഷനിലേക്കു മാറി.

റ്റി സി എൽ ന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ

  • 1946 ൽ രൂപീകൃതമായി.
  • 1949 ഓഗസ്റ്റിൽ ഗ്രേ പോർട്ട് ലാൻഡ് സിമന്റി ന്റെ ഉൽപ്പാദനം ആരംഭിച്ചു.
  • 1959 ൽ വൈറ്റ് പോർട്ട് ലാൻഡ് സിമന്റിന്റെ ഉൽ പ്പാദനം ആരംഭിച്ചു.
  • 1974 വരെ വെള്ള സിമന്റിന്റേയും ഗ്രേ സിമ സിമന്റിന്റേയും ഉൽപ്പാദനം തുടർന്നു.
  • 1974 മുതൽ വെള്ള സിമന്റ് മാത്രമാണ് ഉൽപ്പാദി പ്പിക്കുന്നത്.
  • 1989 ഏപ്രിലിൽ സർക്കാർ കമ്പനിയായി രൂപാന്തരപ്പെട്ടു.
  • 1997 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
  • 2003 മുതൽ ഐ എസ് ഓ 9001:2008 സർട്ടിഫിക്കേഷൻ ഉള്ള സ്ഥാപനമാണ്.

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്