English

ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിൻറെ പുരാവൃത്തം

നിർമ്മാണമേഖലയിൽ അത്യധികം ആദരിക്കപ്പെടുന്ന വേമ്പനാട് വെള്ള സിമന്റി ന്റെ ഉൽപ്പാദകരാണ് ഒരു പൊതുമേഖലാ സ്ഥാപനമായ ദി ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ്. അടിസ്ഥാന അസംസ്കൃതവസ്തുവായ വെള്ള കക്കയുടെ തെളിയിക്കപ്പെട്ട പരിശുദ്ധിയും കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിലായി ഞങ്ങൾ ആർജ്ജിച്ച വൈദഗ്ദ്ധ്യ വും സാങ്കേതികമായ കാര്യക്ഷമതയും വേമ്പനാട് ബ്രാൻഡ് വെള്ള സിമന്റിനെ വി ശ്വോത്തര നിലവാരത്തിലേക്കെത്തിച്ചിട്ടുണ്ട്. വേമ്പനാട്ടു കായലിന്റെ അടിത്തട്ടിൽ നൂറ്റാണ്ടുകളിലൂടെ സ്വാഭാവിക നാശം സംഭവിച്ച കക്കാ വർഗ്ഗത്തിൽപ്പെട്ട ജീവിക ളുടെ പുറംതോട് (കക്ക) ഖനനം ചെയ്തെടുക്കുന്നതു തികച്ചും പരിസ്ഥിതിസൗഹൃ ദമായ മാർഗ്ഗത്തിലൂടെയാണ്. മാത്രമല്ല, ഞങ്ങളുടെ ഉൽപ്പാദനപ്രക്രിയയിൽ എന്തെ ങ്കിലും രാസപദാർത്ഥങ്ങൾ ഉപയോഗിക്കപ്പെടുകയോ ഉൽപ്പാദനത്തിന്റെ ഒരു ഘട്ട ത്തിലും വിഷലിപ്തമായ ഏതെങ്കിലും മാലിന്യം ഉണ്ടാകുകയോ ചെയ്യുന്നില്ല.

 

കമ്പനിയുടെ ഒരു ലഘുചിത്രം:

പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ചരിത്രം നോക്കിയാൽ തിളങ്ങുന്ന ഏടുകളിൽ കാണപ്പെടുന്ന ദി ട്രാവൻകൂർ സി മന്റ്‌സ് ലിമിറ്റഡ്, ബഹുമുഖപ്രതിഭയും ക്രാന്തദർശിയുമായിരുന്ന തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യ രുടെ ആശയമാണ്. സർ സി.പി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം മറ്റു നാട്ടുരാജ്യങ്ങളിലെ ദിവാൻമാരുമായി തുലനം ചെയ്തു നോക്കുമ്പോൾ തിരുവിതാംകൂറിനെ സ്വയംപര്യാപ്തമായ ഒരു രാജ്യമാക്കി മാറ്റാൻ തക്കവിധം പദ്ധതികൾ ആലോചിച്ചു ആവിഷ്ക്കരിച്ചു നടപ്പാക്കാനുള്ള ദൃഢനിശ്ചയവും നെഞ്ചുറപ്പും കൈമുതലായുള്ള ഭരണാധികാരിയായിരുന്നു. അതിനാ യി അദ്ദേഹം ഊർജ്ജമേഖല (പള്ളിവാസൽ ജല-വൈദ്യത പദ്ധതി), കൃഷിക്കാവശ്യമായ വളം നിർമ്മാണമേഖല (ഫാക്ട്), രാ സവസ്തു മേഖല (റ്റി സി സി, റ്റി റ്റി പി) എന്നിവയിൽ മുൻപറഞ്ഞ വിവിധ വ്യവസായ സ്ഥാപനങ്ങളും നിർമ്മാണരംഗ ത്തെ വികസനം മുൻകൂട്ടിക്കണ്ട് ദി ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡും സ്ഥാപിച്ചു വളർത്തിക്കൊണ്ടു വരുന്നതിൽ പ്രത്യേ കമായി ശ്രദ്ധ പതിപ്പിച്ചു.

1946 ൽ രൂപീകൃതമായശേഷം കമ്പനി ആദ്യം ഗ്രേ സിമന്റ് ഉൽപ്പാദനത്തിൽ ശ്രദ്ധയൂന്നി 1949 ൽ അതിന്റെ ഉൽപ്പാദനം ആരം ഭിച്ചു. വളർച്ചയുടേതായ ആദ്യഘട്ടത്തിൽത്തന്നെ, അതായതു 1959 ൽ, അക്കാലത്തു അധികമാരും കേട്ടിട്ടുപോലുമില്ലാത്ത വെ ള്ള സിമന്റും ഉൽപ്പാദിപ്പിച്ചു. തിരുവിതാംകൂറിൽ സിമന്റ് ഉൽപ്പാദനം എന്ന ആശയത്തിനു പിന്നിൽ പ്രവർത്തിച്ചവർ എത്രമാത്രം ഗൃഹപാഠം ചെയ്‌തു എന്നുള്ളതിന്റെ പ്രത്യക്ഷമായ തെളിവാണ് അക്കാലം വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ വേമ്പനാട്ടു കായലിന്റെ അടിത്തട്ടിൽ പുതഞ്ഞുകിടന്ന കക്കയെ തിരിച്ചറിഞ്ഞു അടിസ്ഥാന അസംസ്കൃതവസ്തുവാക്കാൻ കഴിഞ്ഞത്. സിമന്റ് സാങ്കേതികരംഗത്തെ പ്രഥമ വഴികാട്ടികളിൽപ്പെട്ട ഡെന്മാർക്കിലെ എഫ്.എൽ. സ്‌മിഡ്ത് & കമ്പനിയുടെ അതുല്യമായ "വെറ്റ് പ്രോസസ്സ്" സാങ്കേതികവിദ്യയാണ് റ്റി സി എൽ ന്റെ ഉത്പാദനപ്രക്രിയയിൽ ഉപയോഗിച്ചിരിക്കുന്ന ത്.

 

പണ്ടുകാലത്തു വേമ്പനാട്ടു കായലിനോട് ചേർന്ന ഉൾപ്രദേശങ്ങളും കായലും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ശാന്തജലത്തി ലൂടെയുള്ള യാത്രാമാർഗ്ഗമായും ഇരുവശത്തേക്കുമുള്ള ചരക്കുഗതാഗതത്തിനായും നാടൻ വള്ളങ്ങൾ സഞ്ചരിച്ചിരുന്ന. ധാ രാളം തോടുകൾ വന്നു ചേരുന്നതിനുപുറമെ ഒട്ടേറെ നദികളുടെ നദീമുഖം കൂടിയാണ് വേമ്പനാട്ടു കായൽ. ഇത്തരം തോടുക ളുടെ വളരെ ഫലഭൂയിഷ്ഠമായ തീരങ്ങളിൽ വളർന്നു നിൽക്കുന്ന തെങ്ങുകളും തോടുകൾക്കിടയിലെ പാടശേഖരങ്ങളുമൊ ക്കെ കാഴ്ചക്കാർക്ക് പച്ചപ്പുപുതച്ച, വളരെ കുളിർമയുള്ള ഒരു അനുഭവമാണ്. ഈ മനോഹരമായ ദൃശ്യാനുഭവത്തിന്റെ മദ്ധ്യത്തിൽ മീനച്ചിൽ നദിയുടെ കൈവഴിയായ കൊടൂർ ആറിന്റെ തീരത്താണ് ദി ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്.

കമ്പനിയിൽനിന്ന് ബോട്ടുമാർഗ്ഗം വേമ്പനാട്ടു കായലിലേക്ക് അരമണിക്കൂറിനടുത്ത സമയം മാത്രമേ വേണ്ടൂ, ഖനനം ചെയ്‌തെടുക്കുന്ന കക്ക കായലിൽനിന്നു ബാർജിൽ നിറച്ചാണ് കമ്പനിയിലെത്തിക്കുന്നത്. എം.സി റോഡിൽനിന്ന് കമ്പനി വളപ്പിലേ ക്ക് ഏതാനും മിനിറ്റുകളുടെ നടപ്പുദൂരം മാത്രമാണുള്ളത്. എന്നാലിപ്പോൾ കമ്പനി ഗെയ്റ്റിനു മുന്നിലൂടെ കടന്നുപോകുന്ന, പുതുതായി പണിതീർത്ത എം.സി. റോഡ് - തിരുവാതുക്കൽ ഇടനാഴി, റോഡു ഗതാഗതം കമ്പനി വളപ്പിനു മുമ്പിലെത്തിച്ചിരി ക്കുന്നു. കമ്പനിയിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം 6 - 7 കി.മീറ്ററും കോട്ടയം – തിരുവനന്തപുരം റ യിൽപ്പാത വെറും 3 - 4 കി.മീറ്റർ അകലെ മാത്രമാണെന്നുമുള്ള വസ്തുത കണക്കിലെടുക്കുമ്പോൾ ഭാവിയിൽ റെയിൽ ഗതാ ഗതം മുഖേനയുള്ള ചരക്കുനീക്കത്തിന്റെ  സാദ്ധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

 

വെള്ള സിമന്റിന്റെ കമ്പോളസാദ്ധ്യത പ്രയോജനപ്പെടുത്തുന്നതിനായി 1974 ൽ പൂർണ്ണമായി അതിന്റെ ഉൽപ്പാദനത്തിലേ ക്കു മാറിയ റ്റി സി എൽ, സങ്കീർണ്ണമായ യന്ത്രങ്ങളും ആധുനിക സാങ്കേതികവിദ്യയുമായി വൻവ്യവസായികൾ ഈ രംഗ ത്തേക്കെത്തുന്നതുവരെ അവിടെ ആധിപത്യം പുലർത്തി. വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി എഴുപതുകളുടെ ഒടു വിൽ സൂപ്പർ ഷെൽസം സിമന്റ് പെയിന്റ് ഉൽപ്പാദനം ആരംഭിച്ച റ്റി സി എൽ കേരളത്തിലെ സിമന്റ് പെയിന്റ് കമ്പോള ത്തിന്റെ സിംഹഭാഗവും നേടിയെടുത്തു. എന്നാൽ പ്രതല സംരക്ഷണത്തിന് ഉപഭോക്താക്കൾ മറ്റു തരം ഉല്പന്നങ്ങളിലേ ക്കു തിരിഞ്ഞത് സൂപ്പർ ഷെൽസം സിമന്റ് പെയിന്റ് വിൽപ്പനയെ സാരമായി ബാധിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കമ്പനി ഇപ്പോൾ "വേമ്പനാട്" എന്ന ബ്രാൻഡിൽ 'വാൾ പുട്ടി' പുറത്തിറക്കുകയും അത് കമ്പോള സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്. 

നിലവിലെ കടുത്ത മത്സരത്തിനു നടുവിലും ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്കു മറ്റുള്ളവയെ അപേക്ഷിച്ചു അതുല്യമായ ഒരിടമു ണ്ട്. കെട്ടിട നിർമ്മാണമേഖലയ്ക്ക് വെള്ള സിമന്റ് 50 കി. ബാഗുകളിൽ നല്കുമ്പോൾത്തന്നെ ഗാർഹിക ആവശ്യത്തിനായി 1 കി., 5 കി, 25 കി. എന്നീ ചെറിയ പാക്കറ്റുകളിലും അതു ലഭ്യമാക്കുന്നത് ഉപഭോക്താവിന്റെ ആവശ്യങ്ങളെപ്പറ്റി ഞങ്ങൾക്ക് തികച്ചും ബോദ്ധ്യമുള്ളതുകൊണ്ടുതന്നെയാണ്. 

കമ്പോള സ്പന്ദനം മനസ്സിലാക്കി ഞങ്ങളുടെ ഗവേഷണ - വികസന വിഭാഗം നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാ യിട്ടാണ് ചുരുങ്ങിയ സമയംകൊണ്ടുതന്നെ "വേമ്പനാട്" വാൾ പുട്ടി ആ രംഗത്തെ മുൻനിരയിലുള്ള ഉൽപ്പന്നത്തിന്റെ നില വാരത്തിനു തുല്യമായവിധം പുറത്തിറക്കാനായത്.

 

2000 ലാണ്  റ്റി സി എൽ നു ഐ എസ് ഓ 9000:2000 സർട്ടിഫിക്കേഷൻ ലഭിച്ചത്. ഐ എസ് ഓ 2001:2008 ആണ് റ്റി സി എൽ ലെ ഇപ്പോൾ നിലവിലുള്ള ഗുണമേന്മാനിലവാര സമ്പ്രദായം.

 

ഞങ്ങളുടെ ഗുണമേന്മാ നയം

 

സ്ഥാപനത്തിന്റെ എല്ലാ തലങ്ങളിലും ഗുണമേന്മാനിലവാര സ മ്പ്രദായം നടപ്പാക്കിക്കൊണ്ട് നിരന്തരം ഗുണമേന്മയുള്ള ഉൽപ്പന്ന ങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താവിന്റെ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനും സ്ഥാപനത്തിന്റെ തുടർച്ചയായ മെച്ചപ്പെ ടുത്തലിനും ദി ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡിലെ ജീവനക്കാ രായ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

 

 

ഗുണമേന്മാനിലവാര സമ്പ്രദായത്തിൻകീഴിൽ അത് ശരിയായി പ്രാവർത്തികമാക്കി നിലനിറുത്തുന്നതിന്റെ ഉത്തരവാദിത്വം അതിനായി നിയമിക്കപ്പെട്ട മാനേജ്മെന്റ് പ്രതിനിധിയിൽ നിക്ഷിപ്തമാണ്. സ്ഥാപനത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തികളുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും തസ്തികകളും അവരോരുത്തരും നിർവ്വഹിക്കണമെന്നു പ്രതീക്ഷി ക്കുന്ന ജോലികളും ഐ എസ് ഓ ഗുണനിലവാര കൈപ്പുസ്തകം (ISO Quality Manual), ഐ എസ് ഓ നടപടിക്രമ കൈപ്പുസ്ത കം (ISO Procedure Manual) എന്നിവയിൽ വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്. വൈറ്റ് സിമന്റ്, സിമന്റ് പെയിന്റ്, വാൾ പുട്ടി എ ന്നിവയുടെ ഉൽപ്പാദനം, മെക്കാനിക്കൽ & ഇലക്ടിക്കൽ മെയ്ന്റനൻസ്, മെറ്റീരിയൽസ് മാനേജ്‌മന്റ്, ക്വാളിറ്റി കൺട്രോൾ, ഹൗസ് കീപ്പിങ്, പേഴ്സണൽ വകുപ്പിലെ പരിശീലന വിഭാഗം, മാർക്കറ്റിങ്, സെയിൽസ്, സിമന്റ് പെയിന്റ്, വാൾ പുട്ടി എ ന്നിവയുടെ പുറംജോലിക്കരാർ ഉൽപ്പാദനം എന്നിവയാണ് നടപടിക്രമ കൈപ്പുസ്തകത്തിന്റെ പരിധിയിൽപെടുത്തിയിരി ക്കുന്ന വകുപ്പുകൾ.  മുൻ‌കൂർ നിശ്ചയിച്ച പ്രകാരമുള്ള ഓഡിറ്റിങ്ങിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്, ഗുണമേന്മാനില വാര സമ്പ്രദായത്തിൻകീഴിൽ രൂപീകരിച്ചിരിക്കുന്ന സാക്ഷ്യപ്പെടുത്തിയ ആഭ്യന്തര ഓഡിറ്റർമാരുടെ സംഘത്തെയാണ്. അ വർ മുൻകൂറായി നിശ്ചയിക്കപ്പെടുന്ന ഇടവേളകളിൽ ഓഡിറ്റിങ് നടത്തി രേഖപ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങളിലും പ്ര വർത്തനങ്ങളിലും നിന്ന് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വ്യതിചലിക്കുന്നില്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതുമൂലം ഐ എസ് ഓ യുടെ കലാകാലങ്ങളിലെ ബാഹ്യ ഓഡിറ്റിങ് വേളയിൽ, പ്രതീക്ഷിക്കപ്പെടുന്ന നിഷ്കർഷയോടെ സ്ഥാപനം പ്ര വർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാവും. സ്‌ഥാപനത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചിട്ടയും കാര്യക്ഷമതയും കൈവരുത്തുന്നതിൽ ഐ എസ് ഓ ഗുണമേന്മാനിലവാര സമ്പ്രദായം നടപ്പാക്കുന്നതിനുള്ള മാനേജ്‌മന്റ് തീരുമാനം സഹായി ച്ചിട്ടുണ്ട്. ഉൽപ്പന്ന രംഗത്തെ മറ്റു ഭീമന്മാരിൽനിന്നുള്ള മത്സരത്തിനിടയിലും കമ്പോളത്തിൽ ഉൽപ്പന്നത്തിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നതു ഗുണമേന്മയിലുള്ള റ്റി സി എൽ ന്റെ വിട്ടുവീഴ്ച ചെയ്യാത്ത നിലപാടാണ്.

ഉപഭോക്താക്കളുടെ ആവശ്യങ്ങളും സംതൃപ്തിയും സംബന്ധിച്ച് കമ്പോളത്തിൽനിന്നു ലഭ്യമാകുന്ന വിവരങ്ങൾ വിലയിരു ത്തി ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ആവശ്യമായ പരിഹാരം കാണുന്നതിൽ ഞങ്ങളുടെ സാങ്കേതിക വിഭാ ഗവും പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു. കമ്പനിയുടെ ഉപഭോക്താക്കളായ സ്‌റ്റോക്കിസ്റ്റുകൾ, ഡീലർമാർ, പെയിന്റർമാർ എന്നീ വിഭാഗങ്ങളിലുള്ളവർക്കായി ഇടയ്ക്കിടെ സംഘടിപ്പിക്കുന്ന സംഗമങ്ങളിൽവച്ച് അവരുമായി നേരിട്ടിടപെടാൻ അവസരം ഒരുക്കാറുണ്ട്. സമയാസമയങ്ങളിൽ സ്‌റ്റോക്കിസ്റ്റുകൾക്കും, ഡീലർമാർക്കും വിൽപ്പനയുടെ അടിസ്ഥാനത്തിൽ ആകർഷക മായ വിലക്കിഴിവു നൽകി അവർക്കു ആവശ്യമായ പ്രോത്സാഹനവും നൽകിവരുന്നു.

പ്രകൃതിയുടെ വിലയേറിയ വരദാനമായ കക്ക - പ്രധാന അസംസ്കൃതവസ്തു - ടി സി എൽ വിശ്വപ്രശസ്ത ഉൽപ്പന്നമായ "വേമ്പനാട് ബ്രാൻഡ്" വെള്ള സിമന്റ് ആയി രൂപാന്തരപ്പെടുത്തി വരുന്നു. പ്രകൃതിയിൽ നിന്നുള്ള വിശിഷ്ട ധാതു പദാർത്ഥ മായ കക്കയിൽനിന്നു അതുല്യ ഗുണനിലവാരത്തോടെ വെള്ള സിമന്റ് ഉൽപ്പാദിപ്പിക്കാൻ കഴിയുകയെന്ന സവിശേഷ അ നുഗ്രഹം ലോകത്തു ടി സി എൽ നു മാത്രം സ്വന്തം. എന്നിരുന്നാലും പ്രകൃതിയെ സംരക്ഷിക്കുക എന്ന മഹത്തായ ധർമ്മ ത്തിൽ ടി സി എൽ പ്രതിജ്ഞാബദ്ധവുമാണ്. ജലാന്തർഭാഗത്തെ ധാതുപദാർത്ഥ ഖനനത്തിന് അനുമതിയുണ്ടെങ്കിൽക്കൂടി വേ മ്പനാട്ടു കായലിന്റെ ജൈവവൈവിദ്ധ്യ പരിതസ്ഥിതി സംരക്ഷിക്കുന്നതിന് അസംസ്കൃതവസ്തുവിന്റെ നിയന്ത്രിത ഉൽപ്പാ ദനം മാത്രമേ കമ്പനി നടത്തുന്നുള്ളു. (ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ തീരപ്രദേശത്തെ ലവണജലവും ജൈവവൈവിദ്ധ്യ സമ്പന്നമായ ചതുപ്പു പ്രദേശവും കൂടാതെ ഈർപ്പവും നിറഞ്ഞ ഈ താപമേഖല, പടിഞ്ഞാറൻ തീരപ്രദേശത്തു പത്തു നദികളെത്തിച്ചേർന്നു സൃഷ്ടിക്കുന്ന തനതായ നദീമുഖസംവിധാനംകൊണ്ടും കക്കവർഗ്ഗത്തിൽപ്പെട്ട ജീവികളുടെയും പ്രത്യേകിച്ച് ഹേമന്തകാലത്തു രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ  ജലാശയ പക്ഷിസഞ്ചയ സാന്നിദ്ധ്യംകൊണ്ടും പ്രസിദ്ധമാണ്. ഏ താണ്ട് 90 ഇനത്തിലേറെ പ്രാദേശിക പക്ഷികളും 50 ൽ ഏറെ ഇനം ദേശാടനപക്ഷികളും കോൾ പ്രദേശത്തു കാണപ്പെടാറുണ്ട്. കേരളത്തിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന 3 തീരദേശ ജില്ലകൾ പ്രളയത്തിൽനിന്നു സംരക്ഷിക്കപ്പെടുന്നത് ഒരു പ്രധാന നേട്ട മാണ്. കായലിന്റെ സാന്നിദ്ധ്യം ആ മേഖലയിലെ കിണർജലസമ്പന്നത ഉറപ്പാക്കുന്നു. ജനങ്ങളുടെ പ്രാദേശിക ഗതാഗതത്തി നും ചരക്കുഗതാഗതത്തിനും ഇതുമൂലമുള്ള നേട്ടവും വളരെ ഗണ്യമാണ്‌). ചതുപ്പുനിലങ്ങളുടെയും ജലാശയങ്ങളുടെയും സംരക്ഷണത്തിനും നിരന്തരമായ പ്രയോജനപ്പെടുത്തൽ, ചതുപ്പുനിലങ്ങളുടെ അടിസ്ഥാനപരമായ പാരിസ്ഥിതിക പ്രവർത്തനങ്ങളുടെയും അവയുടെ സാമ്പത്തിക-സാംസ്‌കാരിക-ശാസ്ത്രീയ-വിനോദ മൂല്യങ്ങളുടെയും തിരിച്ചറിവ്, എ ന്നിവയ്ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിക്കു ചേർന്ന റംസാർ സമ്മേളനം വേമ്പനാട്ടു കായലിനെ റംസാർ സ്ഥാനം ന.1214 ആയി നിശ്ചയിച്ചിട്ടുണ്ട്. പടിഞ്ഞാറൻ തീരപ്രദേശത്തെ തനതായ നദീമുഖസംവിധാനത്തിലുള്ള ജൈവവൈവിദ്ധ്യം സംരക്ഷിക്കു ന്നതിലും ഉൽപ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും കമ്പനി ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ല. ഇക്കാര്യം മുൻനിറുത്തി, വെള്ള സിമന്റിനായുള്ള ഉപഭോക്താക്കളുടെ ആവശ്യം നേരിടുന്നതിനും കേരള സംസ്ഥാനത്തെ ജോ ലിസാദ്ധ്യതകൾ സംരക്ഷിക്കുന്നതിനുമായി അടിസ്ഥാന അസംസ്കൃതവസ്തുവായ കക്കയിൽ മാത്രം ആശ്രയിക്കാതെ ഗുണമേന്മയ്ക്കു കോട്ടമുണ്ടാകാത്തവിധം മറുനാട്ടിൽനിന്നു ഉൽപ്പാദനമദ്ധ്യേ ഉള്ള ഉൽപ്പന്നമായ വെള്ള ക്ലിങ്കർ കൂടി ഇറക്കുമതി ചെയ്‌തുകൊണ്ടാണ് കമ്പനി ഉൽപ്പാദനം നടത്തിവരുന്നത്.

ഖനന മേഖലയിൽ കമ്പനിക്കുള്ള സാങ്കേതിക വൈദഗ്ദ്ദ്യം ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ട് തടാകങ്ങൾ, അണക്കെട്ടുകൾ എന്നിവയിൽ അടിഞ്ഞുകിടക്കുന്ന ചെളിയും മറ്റും നീക്കം ചെയ്യുന്ന കരാർജോലികൾ ഇപ്പോൾ ഏ റ്റെടുത്തു നടത്തുന്നുണ്ട്. ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിന്റെയും നടത്തിപ്പിലെ സുതാര്യതയുടേ യും അംഗീകാരമായിട്ടാണ് ഇത്തരം കരാർജോലികൾ കേരള സർക്കാർ പൂർണ്ണമനസ്സോടെ ഞങ്ങളെ ഏൽപ്പിക്കുന്ന തെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.

ഉൽപ്പന്നത്തിന്റെ ഗുണനിലവാരം സമ്പുഷ്ടമാക്കുന്നതിലും ഉൽപന്നശ്രേണി വിപുലമാക്കുന്നതിലും ഞങ്ങളുടെ ഗവേഷ ണ-വികസന വിഭാഗം കർമ്മനിരതരായി വർത്തിക്കുന്നു. ഉപഭോക്താക്കൾക്ക് ഞങ്ങളിലുള്ള വിലയേറിയ വിശ്വാ സം നിലനിറുത്തുമെന്നു അടിവരയിട്ടു പറയാൻ സന്തോഷമുണ്ട്. വരും നാളുകളിലും എല്ലാവരുടെയും പിന്തുണ ഇക്കാര്യത്തിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

 

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്