English

ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ ഉൽപ്പന്നങ്ങൾ

വേമ്പനാട് വൈറ്റ് സിമന്റ്

മാറ്റമില്ലാത്ത പരിശുദ്ധിയും അദ്വിതീയമായ ഗുണമേ ന്മയുമുള്ള പ്രകൃതിയുടെ വിലയേറിയ വരദാനമായ അസംസ്കൃതവസ്തുക്കളിൽ നിന്നാണ് വേമ്പനാട് വൈ റ്റ് പോർട്ട് ലാൻഡ് സിമന്റ് ഉൽപ്പാദിപ്പിക്കുന്നത്.  കക്ക യാണ് പ്രകൃതിയിൽ കാൽഷ്യം കാർബണേറ്റിന്റെ ഏ റ്റവും ശുദ്ധമായ രൂപം.  വെള്ള ക്ലേ, വെള്ള സിലിക്കാ മ ണൽ, ജിപ്സം പരലുകൾ എന്നിവയാണ് മറ്റ് അസം സ്കൃത വസ്തുക്കൾ.

ഡെന്മാർക്കിലെ എഫ്. എൽ.  സ്‌മിഡ്ത് & കമ്പനിയുടെ സാങ്കേതികവിദ്യ ഐഎസ് 8042 ഇ 1976 യുടെ സുവ്യക്ത നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നു.

വേമ്പനാട് വൈറ്റ് സിമന്റിന്റെ ശ്രദ്ധേയമായ യോഗ്യതകൾ

 


1. ഏറ്റവും കുറവ് മാത്രമാണ് മഗ്നീഷ്യയുടെ അളവ് എന്നതിനാൽ 'വേമ്പനാട്' ആണ് ഏറ്റവും ഈടുനിൽക്കുന്ന വൈറ്റ് സിമന്റ്.
2. അത്യുജ്ജലമായ വെണ്മ
3. ഗാഢമായ ദൃഢത
4. ആദ്യദിവസത്തിനൊടുവിൽ തന്നെ ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് മൂന്നാം ദിവസത്തിനൊടുവിൽ ഉ ണ്ടായിരിക്കണമെന്നു നിർദ്ദേശിച്ചിട്ടുള്ള ബലത്തേക്കാൾ അധികം ബലം ആർജ്ജിക്കുന്നു.
5. അത്യസാധാരണമായ ശക്തി
6. അത്യസാധാരണമായ നേർമ്മ
7. വളരെ മികച്ച സവിശേഷതകൾ
8. സിമന്റ് പെയിന്റ് ഉൽപ്പാദനത്തിനും മൊസൈക് ടൈലുകൾ, സിമന്റ് പ്രൈമർ, സിമന്റ് അധിഷ്ഠിത പുട്ടി എന്നിവയുടെ നിർമ്മാണത്തിനും ഏറ്റവും അനുയോജ്യം.

 

 

 

 

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്